അറിവിന്റെ മഹാലോകമായ നമ്മുടെ ഗൂഗിൾനു പതിനെട്ടു വയസ്സായെന്ന്. അങ്ങനെ ആണെങ്കിൽ ഗൂഗിൾ ജനിക്കുമ്പോൾ അന്നെനിക്ക് ഒമ്പതു വയസ്സ്,അഞ്ചാം ക്ലാസ്സിൽ പഠിക്കായിരിക്കണം. അന്നും അതിനു മുമ്പും അതുകഴിഞ്ഞുള്ള ഏതാനും വർഷങ്ങളിൽ ജനിച്ച തലമുറയിൽ പെട്ട നമ്മളാണ് നമ്മുടെതലമുറയാണ് ഏറ്റവും ഭാഗ്യവാൻമാർ.
അന്നൊക്കെ നമ്മടെ പ്രധാനപ്പെട്ട കളികളായിരുന്നു ഇന്നത്തെ തലമുറയ്ക്ക് അന്യമായ കള്ളനും പോലീസും, കുട്ടിം കോലും, ഗോട്ടി കളി,പോയിന്റ്കളി, വളപ്പൊട്ടുകളി, തായം കളി, ഊഞ്ഞാലാട്ടം, ചൂണ്ടയിട്ട് മീൻ പിടിത്തം, ഇതിനെല്ലാം ഒരുകൂട്ടം കുട്ടികളും ഉള്ളവനും ഇല്ലാത്തവനും എല്ലാംആ കൂട്ടത്തിൽ കാണും. സ്കൂൾ അവധിക്കാലത്തു മാങ്ങ, ചക്ക ഇതെല്ലാം ഒരുമായവും ചേർക്കാതെ വേണമെങ്കിൽ മരത്തിനു ചുവട്ടിൽ ഇരുന്നുതന്നെവേണ്ടുവോളം കഴിച്ചിരുന്ന ആ കാലം.
അന്ന് മൊബൈൽ ഫോണില്ല. ഉള്ളത് ഉള്ളവന്റെ വീട്ടിൽ എടുത്താൽ പൊങ്ങാത്ത ലാൻഡ് ഫോൺ. ഇതുകൊണ്ടൊക്കെ തന്നെ അന്ന് ഒരുപാട് സമയവുംഉണ്ടായിരുന്നു. അയൽവാസികൾ അകലെയുള്ള അടുത്ത ബന്ധുക്കളെക്കാൾ പ്രിയപ്പെട്ടവനായിരുന്നു. പരിചപ്പെടുത്താതെ തന്നെ നമ്മുടെ നാട്ടുകാരെഅറിയാമായിരുന്നു. ബന്ധങ്ങളുടെ വില അറിയാമായിരുന്നു അതുപോലെ തന്നെ പണത്തിന്റെ വിലയും.
മൂന്നോ നാലോ കിലോമീറ്റർ നടക്കാൻ രണ്ടാമതൊരു ചിന്തയുടെ ആവശ്യം ഇല്ല. നടക്കുകതന്നെ ചെയ്യും. നടത്തത്തിനിടയിൽ സൈക്കിളിൽ പോകുന്നവനു വരുന്നോ എന്ന് ചോദിക്കാനും, ചോദിച്ചാൽ കേറാനും ഒരു മടിയും ഇല്ലായിരുന്നു.
പിന്നെ പിന്നെ ടെക്നോളജി വളർന്നു. കൂടെ നമ്മളും. കൂടപ്പിറപ്പിന്റെ പോലെ എപ്പഴും കയ്യിൽ മൊബൈൽ ഫോൺ, എല്ലാ വീട്ടിലും TV , കമ്പ്യൂട്ടർ,ഇന്റർനെറ്റ്, മിനിമം ഒരുവീട്ടിൽ ഒരു കാർ, ഒരു ബൈക്ക്.
സ്വന്തം വീട്ടിൽനിന്നും കാർ എടുത്തു പോകുന്ന അച്ഛന്റെ കൂടെ പോകാതെ സ്വന്തം കാറിൽ അല്ലെങ്കിൽ ബൈക്കിൽ കറങ്ങുന്ന മകൻ. സ്വന്തമായി അച്ഛനോഅമ്മയോ അനിയനോ ചേച്ചിയോ അല്ല അവർക്കുവേണ്ടത്. ഇന്ന് മാർക്കറ്റിലെ ഏറ്റവും വിലകൂടിയ മൊബൈൽ, ലാപ്ടോപ്പ് എന്നിവയാണ്.
ഞാൻ ആദ്യമായി കമ്പ്യൂട്ടർ തൊടുന്നതു 2007 ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. അതും ഒരേ ഒരു തവണ. 2009-ൽ ജീവിതം ആകെമാറി. ബുക്ക് സ്കൂൾഎന്നലോകം മാറി കമ്പ്യൂട്ടർ ലോകത്തിലേക്കു ചേക്കേറി. 2012-ൽ ഒരു സാധാരണ സാംസങ് മൊബൈൽ ഫോൺ സ്വന്തമായി. 2012-ൽ തന്നെ നാടുവിട്ടു നഗരജീവിതത്തിലേക്കും മാറി. 2014-ൽ ലാപ്ടോപ്പായി, സ്മാർട്ട് ഫോണായി. ഇപ്പഴും ടെക്നോളജിക്കു കൂടെ നമ്മളും വളരുന്നു.
ഇന്നത്തെ പുതിയ തലമുറയ്ക്ക് നഷ്ടപെട്ടത് ടെക്നോളജി അറിയാത്ത ആ കാലം . അതുകൊണ്ടുതന്നെ ജനിച്ചു ഏതാനും ആകുമ്പോൾ അവരാദ്യംകളിക്കുന്നത് മൊബൈൽലെ അല്ലെങ്കിൽ ടാബ്ൽ അതുമല്ലെങ്കിൽ കംപ്യൂട്ടറിലെ ഗെയിംമുകൾ. അവർക്കു അധികം കൂട്ടുകാരില്ല. കൂട്ടം കൂടിയുള്ളകളികളില്ല. ബന്ധുക്കളെ എന്തിനു അയൽക്കാരെ പോലും അറിയില്ല. മുന്നിൽ കാണുന്നതിനോട് മാത്രം സ്നേഹം. അല്ലാത്തതൊന്നും അവരെ ബാധിക്കുന്നെഇല്ല. പാവപെട്ടവനോട് സംസാരിക്കുന്നത് പാപം. സ്നേഹം എന്ന ഒരു അവസ്ഥ ഇന്നത്തെ തലമുറക്ക് നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്നു.
ഇന്നും നാട്ടിലെത്തിയാൽ ഉള്ള സമയം കൊണ്ട് എനിക്ക് സ്വന്തം നാടൊന്നു ചുറ്റി കാണാതിരിക്കാൻ കഴിയാറില്ല. നമ്മൾ അനുഭവിച്ചറിഞ്ഞ പലകാര്യങ്ങളും ഇന്നത്തെ ഈ തലമുറ വായിച്ചും കണ്ടും അറിയാൻ ശ്രമിക്കുന്നു. അതുകൊണ്ടു തന്നെ അതെല്ലാം അവർക്കൊരു കഥയാണ്. നമ്മൾബാലരമയിലും ബാലഭൂമിയിലും വായിച്ചിരുന്ന തമാശ കഥകൾ പോലെ.

No comments:
Post a Comment