Tuesday, 27 September 2016

ഒരു ഓർമ്മപെടുത്തൽ

അന്ന് അധികം ആരേയും പരിചയപെട്ടിട്ടില്ല. കയ്യിൽ എണ്ണാവുന്ന കുറച്ചു പേരുമാത്രം. ഞങ്ങളുടെ കാബിനിൽ എന്റെ വലതു വശത്ത് റഫി, ഇടതു വശത്ത്  സർ, സാറിന്റെ മുന്പിൽ ടേബിളിൽ ഒരു കമ്പ്യൂട്ടറും മാത്രം. ഏതാനും ഒരു ആഴ്ചയോളം അങ്ങനെ തന്നെ.

പിന്നെയും ഒത്തിരിപേർ ആ ഇന്സ്ടിടുട്ടിൽ വന്നിരുന്നെങ്കിലും ഞാനും റഫിയും എപ്പോഴും ഒരുമിച്ചായിരുന്നു. അങ്ങനെ ഞങ്ങള്ക്ക് ഞങളുടെ സർ ഒരു പേരും ഇട്ടു. "രാജുവും രാധയും ."

അധികം ആരോടും സംസാരിക്കാതെ കമ്പ്യൂട്ടർ ലാബിൽ ഏതെങ്കിലും അടുത്തടുത്ത രണ്ടു കമ്പ്യൂട്ടറിൽ ഒതുങ്ങി ഇരിക്കുന്ന ഞങ്ങളെ സർ ഓരോന്ന് പറഞ്ഞു മറ്റുള്ളവരോട് സംസരിപ്പിക്കാനും, കൂടുതൽ ആക്റ്റീവ് ആക്കാനും ശ്രമിച്ചു. റഫി കാര്യമായിട്ടൊന്നും മാറിയില്ല എങ്കിലും ഞാൻ ഒരുപാടു മാറി. സർ നോടും, മറ്റു കുറച്ചു പേരോടും വളരെ അധികം കൂട്ടായി.

അങ്ങനെ ഒരു ദിവസം ഞങ്ങൾ എല്ലാവരും കൂടി കൊച്ചിയിൽ ഒരു സെമിനറിനായി പോയി . ഞങ്ങൾ എല്ലാവരും കൂടി രണ്ടു ബസ്സ്‌ ആളുകള ഉണ്ട് . ഞാൻ കേറിയ ബസ്സിൽഎന്നെ കൂടാതെ ദീപ എന്ന ഒരു കുട്ടികൂടി ഉണ്ടായിരുന്നു. ആ ഒരു യാത്രയോടെ ഞങ്ങൾ നല്ല കൂട്ടുകാരികൾ ആയി. എതിർവശത്ത് ഉള്ള സീറ്റിൽ തന്നെ ഞങ്ങളുടെ സർഉം ഇരുന്നു. രണ്ടാമത്തെ ബസ്സിലും രണ്ടു പെണ്‍കുട്ടികള ഉണ്ടായിരുന്നു. അവര് ഞങ്ങളുടെ സീനിയേർസ് ആയതു കൊണ്ട് അവർ അവരുടെ ഫ്രണ്ട് സിന്റെ കൂടെ നിന്നു. രണ്ടു ബസ്സിലും ഡാൻസഉം, പാട്ടും ആയി ആ യാത്ര വളരെ യധികം അടിച്ചുപൊളിച്ചു.


അങ്ങനെ കൊച്ചിയിലെത്തി.

സെമിനാറിൽ പങ്കെടുത്തു. സെമിനാർ തീർന്നു ഇറങ്ങുമ്പോൾ പുറത്തു ഫ്രുടി കൊടുക്കുന്നു എല്ലാവർക്കും. ഓരോരുത്തരും മൂന്നും, നാലും ആയി വാങ്ങി. വെറുതെ കിട്ടുന്നതല്ലേ കിട്ടുന്നിടത്തോളം കിട്ടട്ടെ അതാണല്ലോ നമ്മുടെ പോളിസി.

സീനിയേർസ് കുറച്ചുപേർക്ക് ഇന്റർവ്യൂ ഉണ്ട്. ദീപക്കും ഉണ്ട് ഇന്റർവ്യൂ.

അങ്ങനെ ഞാൻ തനിച്ചു ഒരു ഭാഗത്ത്‌ ഇരുന്നു. കുറച്ചു അകലെ ആയി റഫിയും, സർഉം മറ്റു കുറച്ചു പേരും നില്ക്കുന്നുണ്ട്. ഫ്രുട്ടി കിട്ടിയ കൂട്ടത്തിൽ എനിക്കും കിട്ടി രണ്ടെണ്ണം. അത് കുടിച്ചു ഞാൻ ആ ബോക്സ്‌ ഒരു സൈഡിൽ ഇട്ടു. ചുറ്റും നോക്കിയപ്പോൾ ഉത്സവം കഴിഞ്ഞ പറമ്പ് പോലെ ഫ്രുട്ടി ബോക്സ്‌ നിരന്നു കിടക്കുന്നു.


എന്റെ അടുത്താ ണെങ്കിൽ ആരും ഇല്ല. റഫിയും സാറും കുറച്ചകലെ നില്ക്കുന്നു. എന്റെ മനസ്സിൽ ഒരു ആഗ്രഹം വഴിയിൽകിടക്കുന്ന ഫ്രുട്ടി ബോക്സ്‌ ഒരെണ്ണം ചവിട്ടി.പൊട്ടിക്കാൻ.

ഞാൻ സാവധാനം താഴെ കിടന്ന ഒരു ബോക്സ്‌ നടുത്ത് പോയി നിന്നു. ആരും ശ്രദ്ധിക്കുന്നില്ല. ഞാൻ അതിൽ കുറച്ചു ഉറക്കെ ചവിട്ടി. "റോ .."

ആ ശബ്ദം എനിക്ക് ഇഷ്ട്ടമായി. ഞാൻ അടുത്തതും പൊട്ടിച്ചു. അതിനടുത്തത് അടുത്തത് അങ്ങനെ എല്ലാം.

പിന്നെ ഞാൻ തിരിച്ചു നടക്കാൻ തുടങ്ങി. ഞാൻ പൊട്ടിച്ച ബോക്സ്‌ കളുടെ സ്ഥാനത് വീണ്ടും ബൊക്സ്കൾ. അതും പൊട്ടിച്ചുകൊണ്ടു തിരിച്ചു നടക്കുമ്പോൾ ചുമ്മാ ഒന്ന് തരിഞ്ഞു നോക്കി. ആരെങ്കിലും എന്റെ ഈ പൊട്ടത്തരം കാണുന്നുണ്ടോ എന്ന് അറിയാൻ.

ആ കാഴ്ച കണ്ടു ഞാൻ ഞെട്ടിപ്പോയി.ഒരാൾ ഞാൻ പോന്ന വഴിയിലൂടെ വീണ്ടും ഫ്രുട്ടി ബോക്സ്‌ തട്ടി ഇടുന്നു.

ഞാൻ അയാളെ ഒന്ന് നോക്കി. ഒന്നും അറിയാത്തപോലെ ഒരേ ഒരു നില്പ്പ്. ഞാൻ നേരെ സർനോടു ചെന്ന് പറഞ്ഞു.

" സർ അയാളെനിക്ക് പട്ടികുട്ടികല്ക്ക് എല്ലുകഷ്ണം ഇട്ടു കൊടുക്കുന്നപോലെ എനിക്ക് ഫ്രുട്ടി ബോക്സ്‌ ഇട്ടുതരാണ്. "

ആഹാ അവൻ അങ്ങനെ ചെയിതോ?? എങ്കിൽ വാ നമുക്കൊന്ന് ചോദിക്കാം.

അങ്ങനെ അയാളെ ഇന്ന് സർ  ശരിയാക്കും എന്നാ ഭാവത്തിൽ ഞാൻ സർന്റെ കൂടെ ചെന്നു. കൂടെ റഫിയും ഉണ്ട്. അയാളുടെ അടുതെതിയതും സർ അയാളുടെ തോളിൽ കയ്യിട്ടു ചേർത്ത് പിടിച്ചു ഞങളെ നോക്കിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു.

ഇതെന്റെ അനിയൻ സുനിൽ. നിങ്ങളെ പരിജയപെടുത്താൻ മറന്നു. പിന്നെ അനിയനു ഞങ്ങളെ പരിജയപെടുത്തി. ഒന്ന് ചിരിച്ചു കൊണ്ട് ഞങ്ങൾ പിരിഞ്ഞു.

തിരിച്ചു പോരുമ്പോൾ ഞാൻ ഒന്നുമാത്രമേ സർ നോട് പറഞ്ഞുള്ളൂ.

"എന്നാലും ഇത്രക്കും വേണ്ടിയിരുന്നില്ല. "

അങ്ങനെ ഞങ്ങൾ എല്ലാവരും തിരിച്ചു വീട്ടിലെത്തി.

അന്നത്തെ ആ കൂടി കാഴ്ചക്കു ശേഷം സുനിൽ കുമാറിനെ ഞാൻ പലവട്ടം കണ്ടിട്ടുണ്ട്. ഞാൻ അങ്ങോട്ട്‌ പോയി സംസരിപ്പിക്കുക എന്നതല്ലാതെ ഇങ്ങോട്ട് വന്നു സംസാരിക്കില്ലായിരുന്നു. ഇപ്പൊ അടുത്തൊരു ദിവസം ഫേസ് ബുക്കിൽ കണ്ടപ്പോൾ അന്നുനടന്ന ഈ കഥ എന്നെ ഓർമിപ്പിച്ചു. ആ ഓർമപെടുത്തൽ ആണ്   ഈ പോസ്റ്റിനു കാരണം.

No comments:

Post a Comment